പാലക്കാട്: വാഹന പരിശോധനയ്ക്കിടെ തൃത്താലയിൽ എസ്ഐയെ കാറിടിച്ചു വീഴ്ത്തി രണ്ടംഗ സംഘം കടന്നുകളഞ്ഞു. കാറിനുള്ളിൽ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു .
പരിക്കേറ്റ തൃത്താല എസ്ഐ ശശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തൃത്താലയിൽ എസ്ഐയെ വാഹനമിടിപ്പിച്ച സംഭവത്തിൽ പോലീസ് കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.
കാറോടിച്ചിരുന്ന അലൻ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ്. ഇരുവർക്കുമായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നും സിഐ വ്യക്തമാക്കി.