ന്യൂഡൽഹി:സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല.
കാലാവധി മറികടന്ന് കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തിൽ ധാരണയായി. അതേസമയം കേന്ദ്ര മന്ത്രിയാകാൻ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.