ന്യൂഡല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ച മൂന്ന് പേര് അറസ്റ്റിലായി. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്.
വോട്ടെണ്ണല്‍ ദിവസമാണ് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ മൂന്ന് തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് അറിയുന്നത് . സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.