ന്യൂ ഡൽഹി: കര്‍ഷക സമരങ്ങളുടെ ഭൂമികയായ പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പി ഇല്ല. 13 സീറ്റില്‍ 10 സീറ്റില്‍ ഇന്‍ഡ്യാ മുന്നണിയാണ് മുന്നേറുന്നത്. 3 സീറ്റില്‍ മറ്റുള്ളവരും ഇവിടെ മുന്നേറുന്നു. ഏഴ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് ആം ആദ്മി ശിരോമണി ആകാലി ദള്‍ ഒരു സീറ്റില്‍ എന്നിങ്ങനെയാണ് നില.
രാജ്യത്ത് ഇന്‍ഡ്യാ മുന്നണി കനത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. യോഗിയുടെ ുഉത്തര്പ്രദേശില് വരെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. രാമക്ഷേത്രവും തുണച്ചില്ലെന്ന് വേണം കരുതാന്‍. അയോധ്യയില്‍ ബി.ജെ.പി പിന്നിലാണ്.
മത്സരിക്കുന്ന രണ്ട് സീറ്റുകളിലും രാഹുല്‍ മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും തീവ്രഭാഷണങ്ങള് മോദിയെ തുണച്ചില്ലെന്നു വേണം കരുതാന്‍. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണെന്ന് അവസാനം വരുന്ന റിപ്പോര്‍ട്ടുകള്‍.