ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് . ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു.
ബിഹാറില്‍ മാത്രം മരണം 20 ആയി. ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി രേഖപ്പെടുത്തുന്ന താപനില.
സാധാരണ താപനിലയേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.