തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 20 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായതോടെ മെയ് അവസാനത്തോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് 6 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നാളെ മുതല്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമുണ്ട്. നാളെ 2 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട് മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മറ്റന്നാള്‍ 3 ജില്ലകളിലും മെയ് 20 ന് 7 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.