ന്യൂ ഡൽഹി: കടമെടുക്കാൻ അനുമതി തേടുന്നത് കേരളം മാത്രമാണ് എന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്, 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്.
പിന്നാലെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ആദ്യമായാണ്.