ന്യൂ ഡൽഹി : സി എ എ ഒരിക്കലും പിൻവലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ പിൻവലിക്കുക അസാധ്യമാണെന്നും സിഎഎയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഒരു വിട്ടുവീഴ്ച്ചയുമില്ലെന്നും അമിത് ഷാ പറഞ്ഞു. സിഎഎ ഭരണഘടനാ വിരുദ്ധമല്ല എന്നും, ഇക്കാര്യത്തിൽ രാജ്യമാകെ ബോധവൽക്കരണം നടത്താനാണ് സർക്കാർ തീരുമാനമെന്നും അമിത് ഷാ അറിയിച്ചു.
അതേസമയം ,പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ദില്ലി അംബേദ്കര്‍ കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. കഴിഞ്ഞദിവസം ദില്ലി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ് ഉണ്ടായത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസും അര്ദ്ധസേനയും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് പൊലീസ് വിദ്യാര്‍ത്ഥികളെ ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.