ന്യൂ ഡൽഹി: വായ്പാ പരിധി കേസിൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി. കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്നു സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യങ്ങളെ സുപ്രീം കോടതി പിന്തുണച്ചു. കേന്ദ്രത്തിന്റെ അന്യായ നടപടികൾ ബോധ്യപ്പെട്ട സുപ്രീം കോടതി പ്രത്യേക പാക്കേജ് നൽകുന്നതിൽ നാളെ രാവിലെ 10.30 ന് തീരുമാനം പറയണമെന്നും ആവശ്യപ്പെട്ടു. ഇളവ് നൽകുന്നതിൽ തെറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.
യഥാർത്ഥത്തിൽ റെവെന്യു വിഹിതം, കടമെടുക്കാനുള്ള അനുമതി, കമ്മി നികത്താനുള്ള ഗ്രാൻഡ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവയെല്ലാം കേന്ദ്രം കേരളത്തിന് നൽകേണ്ടത് നിഷേധിച്ചുകഴിഞ്ഞു. അതിന് പുറമെ കടമെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. എന്നിട്ടു സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ ഇനി തരാനുള്ളതും തരില്ല എന്ന ദാർഷ്ട്യവും കേന്ദ്രം കേരളത്തോട് കാണിച്ചു. ഇതിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്.
സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ തുക പകുതിയായി കുറഞ്ഞു. കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളില്‍ ബാലന്‍സ് വേണം. കേരളത്തിലെ പ്രതിപക്ഷത്തിന് മാത്രമാണ് കണക്കുകള്‍ മനസിലാകാത്തത്. സംസ്ഥാനങ്ങളെ ആകെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉന്നയിച്ച കാര്യങ്ങള്‍ക്ക് പരിഗണന നല്‍കണം എന്നതാണ് കോടതിയില്‍ നിന്ന് വന്ന നിര്‍ദ്ദേശം. ഇത് കടമെടുപ്പിന്റെ മാത്രം പ്രശ്നമല്ല. നികുതിയിനത്തില്‍ കിട്ടേണ്ട പണം പകുതിയായി കുറച്ചു.ഗ്രാന്‍ഡും ടാക്സും ഒക്കെയായി കിട്ടിയ മുപ്പതിനായിരം കോടി 11000 കോടിയായി കുറഞ്ഞു. വികസനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട പണം വല്ലാതെ വെട്ടിക്കുറച്ചു. കടമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. ആ കടമെടുക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.