ന്യൂഡൽഹി: ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു.
ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനു വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. അതേസമയം, കൊല്ലപ്പെട്ട മലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.