വയനാട്:എസ് എഫ് ഐ പ്രവർത്തകരുടെ ക്രൂരമമർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയാണ് ഇയാള്‍. സിദ്ധാര്‍ത്ഥിന്റെ മരണം നടന്ന് 11ാം ദിവസമാണ് പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയിലാകുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് 12 പേരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കോളജ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥിനെ അക്രമി സംഘം നഗ്നനാക്കി പരസ്യമായ വിചാരണയ്ക്ക വിധേയമാക്കിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട 18 പ്രതികളും ഒളിവില്‍ പോയിരുന്നു. ഇവരില്‍ എട്ട് പേര് ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു
സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത്. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും എസ്.എഫ്.ഐ ആണ് ഇതിനു പിന്നിലെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.