കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. ലീഗ് മുന്‍ എംഎല്‍എയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവച്ചത്.
സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. എന്നാൽ ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു.