തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനറും, പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന് അറിയിച്ചു. മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും വി.ഡി. സതീശന് .
മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും യുഡിഎഫ്. രാജ്യസഭ സീറ്റ് എന്ന ഫോര്‍മുല മുസ്ലീം ലീഗ് സമ്മതിച്ചതായും വിഷയത്തില്‍ ലീഗുമായി ധാരണയിലെത്തിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ജൂലൈയിൽ ഒഴിവുവരുന്ന സീറ്റ് ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയായതെന്നും 16 സീറ്റില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റില്‍ മുസ്ലീം ലീഗും, ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടും. വി.ഡി. സതീശൻ വ്യക്തമാക്കി .
ജൂലൈയില്‍ ഒഴിവ് വരുന്ന സീറ്റ് ലീഗിന് ഉറപ്പാക്കും. റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലീഗ് മത്സരിക്കുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.