ന്യൂഡല്‍ഹി: ഗ്രാമീണ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.
ബന്ദിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ നാലു വരെ റോഡ് തടയലും റെയിൽ ഉപരോധവും ജയിൽ നിറയ്ക്കൽ സമരവും ആഹ്വാനം ചെയ്തിട്ടുണ്ട്.
തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും ദേശീയ മഹിളാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.