കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിവസവും സ്വര്‍ണവില താഴേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 46,200 രൂപയിലും ഗ്രാമിന് 5,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, ഒരു പവന് 18 കാരറ്റ് സ്വർണത്തിന് 120 രൂപ ഇടിഞ്ഞ് 38,200 രൂപയിലും ഗ്രാമിന് 15 രൂപ താഴ്ന്ന് 4,775 രൂപയിലുമെത്തി.
സംസ്ഥാനത്ത് സ്വർണത്തിന് മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ജനുവരി ആദ്യം സ്വർണവില പവന് 47,000 രൂപയിലേക്ക് എത്തിയെങ്കിലും പിന്നീട് നിരക്ക് താഴേക്ക് വരികയായിരുന്നു.