കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ്ബ് കോണത്ത് (81) നിര്യാതനായി. 2017 മുതൽ വിശ്രമജീവിതത്തിലായിരുന്നു.
കോട്ടപ്പുറം രൂപത ചാൻസലർ, ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ, പ്രൊക്കുറേറ്റർ,ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ , കോട്ടുവള്ളി സെൻ്റ് സെബാസ്റ്റ്യൻ, തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കുരുവിലശ്ശേരി നിത്യസഹായ മാത പള്ളികളിൽ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്ട്രേറ്റർ , പൊറ്റക്കുഴി ലിറ്റിൽ ഫ്ലവർ പള്ളി വികാർ സബ്സ്റ്റിറ്റ്യൂട്ട് , കർത്തേടം സെൻ്റ് ജോർജ് പള്ളി വികാർ കോർപ്പറേറ്റർ, തൈക്കൂടം സെൻ്റ് റാഫേൽ പള്ളി സഹവികാരി എന്നീ നിലകളിലും യുഎസ്എ യിലെ വിവിധ പള്ളികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ന് ( ഫെബ്രുവരി 3, ശനി) ഉച്ചകഴിഞ്ഞ് 2 വരെ കൃഷ്ണൻകോട്ടയിൽ സഹോദരൻ കോണത്ത് ചീക്കു ജോർജ്ജിൻ്റെ ഭവനത്തിലും തുടർന്ന് 3.30 വരെ കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാം. വൈകീട്ട് 3.30 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ പള്ളിയിൽ സംസ്ക്കാര കർമ്മങ്ങൾ .
കൃഷ്ണൻകോട്ട പരേതരായ കോണത്ത് ചീക്കു – ഏല്യ ദമ്പതികളുടെ മകനായി 1942 ഡിസംബർ 9 നാണ് ജനനം. 1971 ഡിസംബർ 18 ന് വിജയപുരം ബിഷപ്പ് ഡോ. അംബ്രോസ് അബസോളയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
‘ഓർമ്മയ്ക്കായ്’, ‘ ഒരു തച്ചൻ്റെ കഥ’, ‘ കാൽകീഴിലെ നിധികുംഭങ്ങൾ’ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: പരേതരായ ലോനൻകുട്ടി, മാർഗ്ഗലി, സെലീന, പൗളി, റോസ, ഫിലോമിന, ജോർജജ് , സിൽവ, കാർളൂട്ടി . കോട്ടപ്പുറം രൂപതാംഗം ഫാ.ആൽബർട്ട് കോണത്ത്, കണ്ണൂർ രൂപതാംഗം ഫാ ഷോബി കോണത്ത് എന്നിവർ സഹോദര പുത്രരും സിസ്റ്റർ കൊച്ചുത്രേസ്യ കോണത്ത് സഹോദര പുത്രിയുമാണ്.