തിരുവനന്തപുരം :അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ധന പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു.
ധനകാര്യ കമ്മീഷന്റെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനും നന്ദിയെന്നും കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും ചർച്ച ഒരു മണി മുതൽ മൂന്നു മണി വരെ നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.