തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു.സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്കരണം. വെള്ളിയാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ വിശ്ഷ്ടാതിഥികൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.
മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് രാജ്ഭവനൊരുക്കിയ ചായ സത്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു.