കോഴിക്കോട്: പ്രധാനമന്ത്രി പോയത് കൊണ്ട് മാത്രം തൃശ്ശൂരില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും അങ്ങനെയെങ്കില്‍ പാര്‍ലമെന്റില്‍ മറ്റൊരു എംപി ഉണ്ടാകുമായിരുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം കേരളത്തില്‍ ഗുണം ചെയ്യില്ലെന്നും ജനങ്ങളിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും പറഞ്ഞു.
പ്രധാനമന്ത്രിയുടെ രണ്ടു ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തൃശൂരില്‍ സുരേഷ്ഗോപിയുടെ മകളുടെ വിവാഹവും മറ്റ് ചില ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും മോദി കേരളത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇത് കേരളമാണെന്ന് പ്രധാനമന്ത്രി ഓര്‍മിക്കണമെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നും ബിജെപി കേരളത്തില്‍ വിജയിക്കില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.