ന്യൂഡല്‍ഹി: രാജ്യമാനസാക്ഷിയെ പിടിച്ചുലച്ച ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത്
ബിൽക്കിസ് ബാനു നല്കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും നടപടിയില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.
ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗത്തിന് ഇരയാക്കിയത് ഉള്‍പ്പടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്കി വിട്ടയച്ചത്.
കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല. മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.
Trending
- പ്രാർത്ഥിക്കുന്നതിന് മുമ്പ് ഒപ്പിടണം: മഹാരാഷ്ട്രയിലെ പുതിയ മതപരിവർത്തന നിയമം വിശ്വാസികളെയും ബാധിക്കുന്നു
- ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ‘ദൈവത്തിന്റെ മനസ്’ പ്രകാശനം ചെയ്തു
- വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം
- ദുർബലരായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനത്തിനുള്ള ചുവടുവെപ്പ്: കർദിനാൾ കൂവക്കാട്
- കത്തോലിക്ക സഭ കരുണയോടെ പ്രവർത്തിക്കണം: ഡോ. നിർമൽ ഔസേപ്പച്ചൻ
- ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പ
- ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മത്തിരുനാൾ: വിശ്വാസദീപ പ്രയാണത്തിന് തുടക്കം
- മഞ്ഞനക്കാട്–ഞാറക്കൽ റോഡ് തകർച്ച; സമരത്തിനൊരുങ്ങി കെ എൽ സി എ

