മലപ്പുറം; പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് പണം കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. പെരുമ്പടപ്പിലെ പി എന്‍ എം ഫ്യൂവല്‍സലാണ് സംഭവം.
മൂന്നംഗ സംഘം ബൈക്കിലെത്തി പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് 16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരാള്‍ ജീവനക്കാരന്റെ അടുത്ത് വന്ന് ചവിട്ടി വീഴ്ത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. പ്രതികളെ പ്രതിരോധിക്കുന്നതിനായി മറ്റ് ജീവനക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ കടന്നു കളയുകയായിരുന്നു. പിന്നാലെ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.