ന്യൂഡൽഹി : ലോകമെമ്പാടുമുള്ള മനുഷ്യർ നവവത്സരത്തെ ആനന്ദത്തോടെയും പ്രതീക്ഷയോടെയും വരവേറ്റു . ആടിയും പാടിയും ആഘോഷത്തോടെയാണ് ജനം 2024നെ സ്വീകരിച്ചത്. പലയിടങ്ങളിലും വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഏറെ നേരം നീണ്ടുനിന്നു.
ഇന്ത്യയിൽ കനത്ത സുരക്ഷയിലാണ് പ്രധാന നഗരങ്ങളിലെല്ലാം നവവത്സരാഘോഷങ്ങള്‍ നടന്നത്.മുംബൈ മറൈന്‍ ഡ്രൈവിലായിരുന്നു മുംബൈക്കാരുടെ പ്രധാന ആഘോഷങ്ങള്‍. ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലും , കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലും ,ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലും , ഹൈദരാബാദിലെ ഹുസൈന് സാഗറിലും ജനസഹസ്രങ്ങൾ നവ വത്സരാഘോഷങ്ങള്ക്കായെത്തി.
ചെന്നൈ മറീന ബീച്ചും ആഘോഷ തിമിര്‍പ്പിലായിരുന്നു. ഗോവയിലെ പല സ്ഥലങ്ങളിലും ആഘോഷം കെങ്കേമമായി. പതിവുപോലെ, കേരളത്തിലെ പ്രധാന ആഘോഷം ഫോര്‍ട്ട് കൊച്ചിയില്‍ തന്നെയായിരുന്നു.
പുതുവത്സര ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ ഫോർട്ട് കൊച്ചിയിൽ കൂറ്റൻ പപ്പാഞ്ഞിയെ കത്തിച്ച് പുതുവർഷത്തെ വരവേറ്റു. ആഘോഷവും ആരവങ്ങളുമായി പതിനായിരങ്ങളാണ് ഇത്തവണയും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.
ഫോർട്ട് കൊച്ചിയിൽ മാത്രം വിന്യസിച്ചത് ആയിരത്തോളം പൊലീസുകാരെയായിരുന്നു. വൈകിട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫോർട്ട് കൊച്ചിക്കൊപ്പം പുതുവൈപ്പിനിലും കൊച്ചി നഗരത്തിലും കോർപ്പറേഷനും, ജില്ലാ ഭരണകൂടവും പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മറൈൻ ഡ്രൈവിലും പരിസരത്തും ഇലുമിനേറ്റഡ് ജോയ്, സ്പ്രെഡിംഗ് ഹാർമണി’ എന്ന പേരിൽ വർണ വിളക്കുകകളുടെ വിസ്മയമൊരുക്കിയാണ് പുതുവർഷത്തെ സ്വീകരിച്ചത്.
തിരുവനന്തപുരത്തെ മാനവീയം വീഥി, വര്‍ക്കല, കോവളം, ശംഖുമുഖം എന്നിവിടങ്ങളിലും ആളുകള്‍ തിങ്ങി നിറഞ്ഞ ആഘോഷങ്ങളാണ് നടന്നത്. കോഴിക്കോട്, ആലപ്പുഴ ഉള്‍പ്പടെയുള്ള നഗരങ്ങളിലും ആഘോഷങ്ങളുടെ മാറ്റിന് ഒട്ടും കുറവുണ്ടായിരുന്നില്ല.