തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസിയുടെ സംസ്ഥാന രാഷ്ട്രീയ പ്രചരണ ജാഥ-‘സമരാഗ്നി’ ജനുവരി 21ന് ആരംഭിക്കും. ‘സമരാഗ്നി’ എന്ന പേരിലുള്ള ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 25ന് തലസ്ഥാനത്ത് അവസാനിക്കും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പകരം ആര്‍ക്കും ചുമതല നല്‍കില്ല. ചികിത്സ സമയത്തും കെ സുധാകരന് തുടരും. അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് സുധാകരന് പറഞ്ഞു. 15 ദിവസത്തെ ചികിത്സക്കായാണ് സുധാകരന് അമേരിക്കയിലേക്ക് പോകുന്നത്.