പത്തനംതിട്ട: നാല്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാല ഉത്സവത്തിന് സമാപനം .
ശബരിമല ശ്രീധർമശാസ്ത ക്ഷേത്ര നടയടച്ചു. ഇന്നലെ ഹരിവരാസനം പാടി രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്.
എക്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു, അസി. എക്സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയും ദേവസ്വം ജീവനക്കരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകുന്നേരം തുറക്കും