കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 25 രൂപ കൂടി 5800 രൂപയും പവന് 200 രൂപ കൂടി 46,400 രൂപയുമായി.
ബുധനാഴ്ച ഗ്രാമിന് 5775 രൂപയും പവന് 46,200 രൂപയുമായിരുന്നു. ഇന്നലെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഈ മാസം നാലിനായിരുന്നു സ്വർണത്തിന് റെക്കോഡ് വില. 47080 രൂപയായിരുന്നു അന്ന് പവന് രേഖപ്പെടുത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വിലയിടിഞ്ഞു. ഡിസംബർ 13ന് 45,320 രൂപയായി താഴ്ന്നിരുന്നു.
Trending
- തീരദേശ പരിപാലന നിയമത്തിലെ ഇളവുകള്‍ ആശ്വാസമാകുമോ?
- ഇന്ത്യയുടെ ഭരണഘടനാ ചരിത്രം
- സങ്കീര്‍ത്തനങ്ങളിലെ ക്രിസ്മസ്
- കോടതി വിധി ഭരണഘടനയ്ക്കു കാവലാകുമോ?
- യുദ്ധം നിറംകെടുത്തിയ മലനിരകള്‍
- സില്‍വര്‍ലൈന്‍: നിര്‍ണായക യോഗം ഇന്ന്
- മിനിറ്റുകൾ ബാക്കി നിൽക്കെ പ്രോബ-3 വിക്ഷേപണം മാറ്റിവെച്ചു
- കൊച്ചി വാട്ടര്‍ മെട്രോക്ക് വീണ്ടും ദേശീയ അംഗീകാരം