തിരുവനന്തപുരം : കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് . എസ് എഫ് ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു .
ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു.ഇത് ഇരട്ട നീതിയാണ്. വിദ്യാര്‍ഥി നേതാക്കളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്നാടന് എം.എല്‍.എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.