ഡൽഹി: എംപിമാരുടെ സസ്പെന്ഷന്, സുരക്ഷാ വീഴ്ച എന്നീ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. സുരക്ഷാ വീഴ്ചയില്‍ സഭക്ക് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങളോട് ബാധ്യതയില്ല എന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി വിമര്‍ശിച്ചു.അതേ സമയം രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ അനുകരിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം സഭയില്‍ ഉര്‍ത്തിയത്.
ജഗ്ദീപ് ധന്‍കറെ അവഹേളിച്ചത് നിരാശാജനകമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖേദം പ്രകടിപ്പിച്ചിരുന്നു, രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതി വിഷയം ആയുധമാക്കിയായിരുന്നു ഭരണപക്ഷത്തിന്റെ നീക്കം. തന്റെ ജാതിയെ പോലും അപമാനിച്ചെന്നും എന്നിട്ടും പ്രതിപക്ഷ കക്ഷി നേതവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മൗനമെന്നും ധന്‍കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തോടുള്ള പ്രതിഷേധ സൂചകമായി ഭരണപക്ഷം രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ എണീറ്റുനിന്നു സഭ നടപടികളില്‍ പങ്കെടുത്തു. അതേ സമയം ലോക്സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എ എം ആരിഫ് ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്ലക്ക് കാര്‍ഡുമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ല താക്കീത് നല്കി.