തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഗൺമാൻ കെ. അനിലിനെതിരെ നടപടി എടുക്കാതെ സർക്കാർ.ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് അടിച്ച അനിലിന്റേത് പ്രോട്ടോക്കോൾ ലംഘനവും സുരക്ഷാ വീഴ്ചയുമാണന്ന് ഉറപ്പായിട്ടും വകുപ്പ് തല അന്വേഷണം നടത്താനോ വിശദീകരണം തേടാനോ പൊലീസ് തയാറായിട്ടില്ല.
തന്നെയുമല്ല അനിലിന്റെയും മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിനും സുരക്ഷ വർധിപ്പിക്കുകയും ചെയ്തു .
മുഖ്യമന്ത്രിയുടെ ഗണ്മാന് ചട്ടം ലംഘിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. നിലവിലെ സമരങ്ങള്‍ നവകേരള സദസ്സിന്റെ വിജയം കണ്ട് വിറളിപിടിച്ചെന്നും മന്ത്രി പരിഹസിച്ചു.
നവകേരള സദസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് ഒരു ഗുണ്ടാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് നോക്കിയിരിക്കാനല്ല പൊലീസെന്നും, നേരിടുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു