ജെറുസലെം :ഗാസാ മുനമ്പില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഇസ്രയേൽ പൗരൻമാരായ 3 ബന്ദികളെ അബദ്ധത്തിൽ വെടിവച്ചു കൊന്നതായി ഇസ്രയേൽ സേന; സംഭവം അതീവ ദുഃഖകരമെന്ന് നെതന്യാഹു.ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് ഇസ്രയേല്‍ ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചത് . കഴിഞ്ഞ ഒക്ടോബർ അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഈ വിവരം പുറത്തുവിടുന്നത് . ജെറുസലമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്നു കരുതിയാണ് ഇവരെ വെടിവച്ചതെന്നും, കൊല്ലപ്പെട്ടവർ ഹമാസ് ബന്ദികളാക്കിയവരാണെന്ന് പിന്നീടാണ് മനസിലാക്കാനായതെന്നും സൈന്യം വ്യക്തമാക്കി.
ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വടക്കന്‍ ഗാസയിലെ ഷെജയ്യയിലാണ് സംഭവം നടന്നത്.മൂവര്‍ക്കും നേരെ വെടിയുതിര്‍ക്കുക ആയിരുന്നു.സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ പ്രതിരോധ സേന ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ യോതം ഹെയിം (28), സമർ ഫവാദ് തലൽക (22), അലോം ഷംരിസ് (26) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കി. മൂവരും ഇസ്രയേൽ പൗരൻമാരാണ്.
അതേസമയം ഗാസയിലെ സ്കൂളില്‍ നടന്ന ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന് കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ക്യാമറാമാന് സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്. ആംബുലന്‍സ് ടീമിനെ ഇസ്രായേല്‍ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളാണ് സാമിര്‍ ആംബുലന്‍സിന് വേണ്ടി കാത്തു കിടന്നത്. സാമിറിന്റെ മരണത്തോടെ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി.