ഡൽഹി: ലോക്സഭയിൽ സുരക്ഷാ വീഴ്ച. സന്ദർശകഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശൂന്യവേളയ്ക്കിടെയായിരുന്നു പ്രതിഷേധം. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപി മാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുക പടർത്തി.
ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്.
നീലം സിങ്, അമൂർ ഷിൻഡെ എന്നിവരാണ് ലോക്സഭയിൽ കടന്നതെന്നും ഇവര്‍ പിടിയിലായതായും പൊലീസ് അറിയിച്ചു. ഇവർ യുപി സ്വദേശികളാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മൈസൂരിൽ നിന്നുള്ള എംപി നൽകിയ പാസ് ഉപയോഗിച്ചാണ് യുവാക്കൾ അകത്തു കടന്നതെന്നാണ് സൂചന. പാർലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഷൂസിനുള്ളിലാണ് ഇവർ പുക ഉപകരണം ഒളിപ്പിച്ചത്. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. അക്രമികളെ കീഴ്പ്പെടുത്തിയത് എംപിമാരാണ്.
Trending
- മുനമ്പം: ഭൂമിയിലെ റവന്യൂ അവകാശങ്ങൽ പുനസ്ഥാപിക്കണം – സി. എസ്. എസ്.
- പള്ളുരുത്തി സ്കൂളിന് അനുകൂലമായി കോടതിയുടെ മുൻകാല വിധികൾ
- ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
- ഗാസ യുദ്ധത്തിന് വിരാമം; സമാധാന കരാർ ഒപ്പുവെച്ചു
- രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും
- പ്ലാസ്റ്റിക് കുപ്പി സഹായിച്ചു; ഒന്നര കോടി അധിക വരുമാനം
- ലോക ചാമ്പ്യന്മാർക്ക് സുരക്ഷയൊരുക്കാൻ കൊച്ചി
- ട്രംപിൻറെ നേതൃത്വത്തിൽ ഒപ്പിട്ട് ഗാസ സമാധാന കരാർ, ഇനി യുദ്ധമില്ല