കോട്ടയം: കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമെന്നുംഅദ്ദേഹം പറഞ്ഞു .
പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Trending
- നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
- മുനമ്പം ജനതയോടൊപ്പം വരാപ്പുഴ അതിരൂപതാ സി.എൽ.സിയും
- ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ
- മുനമ്പം ഭൂമി പ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
- സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടനകേന്ദ്രത്തിൽ ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി
- ജാതി മത ചിന്തകൾ മറന്നു ഒന്നിച്ചുപോരാടണം -സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ
- ഗോവയില്‍ ദശവര്‍ഷ എക്സ്പൊസിഷന്‍ ആരംഭിച്ചു