പത്തനംതിട്ട : കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെ ദര്‍ശന സമയം നീട്ടി. ഉച്ച കഴിഞ്ഞുള്ള ദര്‍ശന സമയം ഒരു മണിക്കൂര്‍ മുമ്പ് ആക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമയം കൂട്ടാന്‍ ധാരണയായത്.ഇപ്പോൾ ദര്‍ശന സമയം 4 മുതല്‍ 11 വരെയാണ്. ഇത് 3 മുതല്‍ 11 വരെയായി മാറ്റാനാണ് ധാരണ.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.കഴിഞ്ഞ ദിവസം വരെ 17 മണിക്കൂറായിരുന്നു ശബരിമലയിലെ ദര്‍ശന സമയം. എന്നാല്‍ ഇനിമുതല്‍ അത് 18 മണിക്കൂറായിരിക്കും. ദര്‍ശന സമയം ഉയര്‍ത്തിയത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടും.