ഏറ്റവും പുതിയ യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP28) ദുബായിയില്‍ തിരശീല വീണിരിക്കുന്നു. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ കടുത്ത യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കും. കഴിഞ്ഞ വര്‍ഷം ആഗോള താപനില അഭൂതപൂര്‍വ്വമാം വിധം ഉയര്‍ന്നു. നവംബറിലെ ചില ദിവസങ്ങളില്‍ ആദ്യമായി 2 ഡിഗ്രി സെല്‍ഷ്യസ് ആയിപോലും ഉയര്‍ന്നു.
2021 ലെ ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി മുതല്‍ പാരീസ് ഉടമ്പടിക്ക് അനുസൃതമായി താപനില വര്‍ദ്ധന പരിമിതപ്പെടുത്തുന്നതിനുള്ള ആഗോളശ്രമങ്ങളുടെ പുരോഗതി യുഎന്‍ അവലോകനം ചെയ്തു വരികയാണ്. ദുബായില്‍ സമാപിച്ച ഈ അവലോകനം, രാജ്യങ്ങളെ അവരുടെ എമിഷന്‍ റിഡക്ഷന്‍ പ്രതിബദ്ധതയെ കുറിച്ച് ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ‘സ്റ്റോക്ക്ടേക്കില്’ നിന്നുള്ള തെളിവുകള്‍ നമ്മള് ട്രാക്കില്‍ നിന്ന് ഭീതിതമായ രീതിയില്‍ എത്ര അകലെയാണെന്ന് കാണിക്കുന്നു. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുന്നതിന്, 2030-ഓടെ രാജ്യങ്ങള്‍ ഹരിതഗൃഹ വാതക ഉദ്വമനം (green house gas emissions) നാല്പത് ശതമാനത്തിലധികം കുറയ്ക്കേണ്ടതുണ്ടത്രേ! എന്നിട്ടും ഉദ്വമനം നിലവില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തിയും സാമ്പത്തിക വളര്‍ച്ചയെയും പുരോഗതിയെയും താറുമാറാക്കിയും ആഗോളതാപന പ്രതിസന്ധി അപൂര്‍വ്വമാം വിധം പ്രബലപ്പെട്ടു വരികയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് തന്നെ ഭൗമ താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഏറ്റവും പുതിയ രാജ്യങ്ങളില്‍ ഒന്നാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി ദുബായിയുടെ പല ഭാഗങ്ങള്‍.
കാലാവസ്ഥാ ശാസ്ത്രജ്ഞന് ജെയിംസ് ഹാന്സെന് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍, കാലാവസ്ഥാ മാറ്റത്തിന്റെ ഗതിയെ കുറച്ചു കണ്ടത് ഈ ദുരന്തത്തിന് കാരണമായി.
തെളിവുകള്‍ തന്നെ കൂടുതല്‍ സമതുലിതമായ വീക്ഷണം അവതരിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തീര്‍ത്തും ത്വരിതഗതിയിലായി. എന്നാല്‍ ത്വരിതഗതിയിലുള്ള വര്‍ദ്ധനവ് പണ്ടേ പ്രവചിക്കപ്പെട്ടതാണ്. ഹരിതഗൃഹ ഉദ്വമനം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തുടരുന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ട യാഥാര്‍ത്ഥ്യമാണ്. ആഗോളതാപനത്തിന്റെ 1.5 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുമ്പോള്‍ ആശയക്കുഴപ്പത്തിനുള്ള സാധ്യത വര്‍ദ്ധിക്കുക തന്നെ ചെയ്യും.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനം നടത്തേണ്ടതുണ്ട.് ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (IPCC) അവലോകനങ്ങള്‍. താപനിലയും കാലാവസ്ഥാ വ്യതിയാനവും ട്രാക്ക് ചെയ്യുന്നതില്‍ അവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. അടുത്ത അവലോകനം ഏതാണ്ട് 2030 വരെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിലയിരുത്തലുകളിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അറിവിന്റെ അവസ്ഥ ഐപിസിസി നിര്‍ണയിക്കണം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശാസ്ത്രസമൂഹത്തില്‍ എവിടെയാണോ യോജിപ്പുള്ളതെന്നും കൂടുതല്‍ ഗവേഷണം എവിടെയാണ് ആവശ്യമുള്ളതെന്നും ഇനിതിരിച്ചറിയണം. റിപ്പോര്‍ട്ടുകള്‍ പല ഘട്ടങ്ങളിലായി തയ്യാറാക്കുകയും അവലോകനം ചെയ്യുകയും അങ്ങനെ വസ്തുനിഷ്ഠതയും സുതാര്യതയും ഉറപ്പുനല്‍കുകയും വേണം. റിപ്പോര്‍ട്ടുകള്‍ നിഷ്പക്ഷവും നയ-പ്രസക്തവുമാകണം. സമ്പന്ന രാജ്യങ്ങളുടെ താല്പര്യസംരക്ഷണം ആവരുത്. യുണൈറ്റഡ ്നേഷന്സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമും വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷനും (ഡബ്ല്യുഎംഒ) 1988-ല്സൃഷ്ടിച്ച 195 അംഗരാജ്യങ്ങളുള്ള ഐപിസിസി എന്ന ആഗോള സംഘടനയുടെ ലക്ഷ്യം. മലിനീകരണം കുറയ്ക്കുന്നതിനുള്ള നയങ്ങള്‍ താപനില 2 ഡിഗ്രിസെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താന്‍ ആവശ്യമായതില്‍ നിന്നു വളരെ അകലെയാണ് എന്നാണ് ആഗോള സ്റ്റോക്ക് ടേക്ക് കണ്ടെത്തല്‍.
1.5 ഡിഗ്രിസെല്‍ഷ്യസില്‍ ആഗോളതാപനം പരിമിതപ്പെടുത്തുന്നതിലെ നമ്മുടെ പുരോഗതി ട്രാക്ക് ചെയ്യുന്ന 2023 ലെ യുഎന്‍ എ മിഷന് ഗ്യാപ്പ് റിപ്പോര്‍ട്ടും ഇതേ ആശങ്കയെ പ്രതിധ്വനിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തിനു മുമ്പ് ലോകം 2.9 ഡിഗ്രിസെല്‍ഷ്യസ് ആഗോളതാപനത്തിലേക്ക് എത്തുന്നതിന്റെ പാതയിലാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു!
യുഎന്‍ എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട്, കാലാവസ്ഥാ വ്യതിയാനത്തിന്റെ 80 ശതമാനവും ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകള് അടങ്ങുന്ന ഒരു ഗ്രൂപ്പായ ജി 20 രാജ്യങ്ങള്‍ കാരണമാകാമെന്ന് കണ്ടെത്തിയിരിക്കുന്നു. ജി20 സംഘത്തിനുള്ളില്‍, പാശ്ചാത്യരാജ്യങ്ങള്‍ ഉദ്വമനം കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ വച്ചു പുലര്‍ത്തുമ്പോള്‍ തന്നെ, അവ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്നു. നേരെമറിച്ച്, ചൈന, ഇന്ത്യ, മെക്സിക്കോ, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ദുര്ബലങ്ങള് എങ്കിലും ലക്ഷ്യങ്ങള്‍ കൂടുതലായി നടപ്പാക്കുന്നു എന്നത് ശുഭോതര്‍ക്കമാണ്.
പാശ്ചാത്യരാജ്യങ്ങള്‍ ലോകത്തിന്റെ മറ്റു രാജ്യങ്ങളെ ഉദ്വമനം കുറയ്ക്കുന്നതിനുള്ള അഭിലാഷം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റു രാജ്യങ്ങള്‍ പാശ്ചാത്യ ഗവണ്മെന്റുകളോട ്അവരുടെ സാമ്പത്തികവും അല്ലാത്തതുമായ പ്രതിബദ്ധതകള്‍ തരണം ചെയ്യുന്നതിനുള്ള സഹായത്തിനായി കേഴുന്നു. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടാന്‍ വികസ്വരരാജ്യങ്ങളെ സഹായിക്കുന്നതിനു മതിയായ ധനസഹായം നല്‍കുന്നതിന്.
രാജ്യങ്ങള്‍ക്കിടയില്‍ ഉള്ള ഹരിത ഗൃഹ വാതക ഉദ്വമനം എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതിലെ അസമത്വങ്ങള്‍ യുഎന്‍എ മിഷന് ഗ്യാപ്പ ്റിപ്പോര്ട്ടിലും ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടിലും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ആഗോള ഉദ്വമനത്തിന്റെ 16% ലോകത്തിലെ ഏറ്റവും സമ്പന്നരായ 1% ആണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ഈ സമ്പന്നരായ ആളുകള്‍ ഓരോ വര്‍ഷവും 100 ടണ്ണിലധികം കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുന്നു. ഇത് ആഗോള ശരാശരിയുടെ 15 മടങ്ങു വരും.
COP28 ലും ഭാവിയിലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടികളിലും എണ്ണയുടെയും വാതകത്തിന്റെയും പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആവര്‍ത്തിച്ചുള്ള വിഷയമായിരിക്കും. എന്നാല്‍ മീഥേന്‍ ഉദ്വമനം കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും വൈദ്യുതവാഹനങ്ങള് പുറത്തിറക്കുന്നതിനും ആഗോളതലത്തില്‍ വനനശീകരണം തടയുന്നതിനുമുള്ള യോജിച്ച ശ്രമങ്ങള്‍ 2030-ഓടെ ഉദ്വമനം ഗണ്യമായി കുറയ്ക്കും. തല്‍ഫലമായി ചൂടിന്റെ തോത് കുറയും. ആഗോളപുനരുപയോഗ ഊര്ജശേഷിയിലെ നിക്ഷേപം 2030-ഓടെ മൂന്നിരട്ടിയാക്കേണ്ടതുണ്ടെത്രെ.
ദുബായിലെചര്ച്ചകള് ആവശ്യമായ പരിവര്‍ത്തനപരമായ മാറ്റത്തിലേക്ക് നയിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.