കാസര്‍ഗോഡ്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി രാഷ്ട്രീയപ്രചാരണത്തിന് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു.. കാസര്‍ഗോഡ് ജില്ലയിലെ സദസില്‍ 16698 പരാതികളാണ് ലഭിച്ചത്. ഇതില്‍ രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങള്‍ എങ്കിലും ആരംഭിച്ചത് 188 പരാതികളില്‍ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
താരതമ്യേന ചെറിയ ജില്ലയായ കാസര്‍ഗോഡിന്റെ സ്ഥിതി ഇതാണെങ്കില്‍ വലിയ ജില്ലകളുടെ ഗതി എന്താവുമെന്നും ചെന്നിത്തല ചോദിച്ചു.
ഒരു പരാതി പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് വാങ്ങുന്നില്ല. ഉദ്യോഗസ്ഥരാണ് എല്ലാം ചെയ്യുന്നത്. പരാതികളില്‍ നേരിട്ട് പരിഹാരം കാണാനും മന്ത്രിമാര്‍ ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.