കോഴിക്കോട്:കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കും കേന്ദ്ര നിയമന നിരോധനത്തിനും എതിരെ ജനുവരി 20ന് കാസർകോടുമുതൽ തിരുവനന്തപുരം വരെ ഡിവെെഎഫ്ഐ മനുഷ്യചങ്ങല തീർക്കുന്നു.
ജനദ്രോഹ നിലപാടാണ് റെയിൽവെ കേരളത്തോട് കാണിക്കുന്നത്. സംസ്ഥാനത്ത് ട്രെയിനുകളിൽ ജനം നേരിടുന്നത് ദുരിതയാത്രയാണ്. ആവശ്യമായ ട്രെയിനുകളോ പാത ഇരട്ടിപ്പിക്കലോ ഇല്ല. യാത്രാപരിഹാരത്തിനായി അനുവദിച്ചതെന്ന് പറയുന്ന വന്ദേഭാരത് ട്രെയിൻ സാധാരണ യാത്രക്കാരെ വലച്ചിരിക്കുകയാണ് .വന്ദേഭാരത് വന്നതോടെ സാധാരണക്കാർ പോകുന്ന ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്ന സ്ഥിതിയാണ്. ദീർഘദൂരയാത്രാ പരിഹാരത്തിനായി കേരളം തയ്യാറാക്കിയ സിൽവർ പദ്ധതി നടപ്പാക്കാനുള്ള അനുമതിയും കേന്ദ്രം നൽകുന്നില്ല,ഡിവെെഎഫ്ഐ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.