ഐസ്വാൾ: മിസോറാമിൽ സെഡ് പി എം അധികാരത്തിലേക്ക്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുന്ന സാഹചര്യത്തിൽ ഉടൻ സർക്കാർ രൂപീകരിക്കുമെന്ന്
സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി നേതാവ് ലാൽഡുഹോമ അറിയിച്ചു. മിസോറാം തിരഞ്ഞെടുപ്പിൽ രാവിലെ എട്ട് മണി മുതൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണി തുടങ്ങിയത്. ഇതുവരെയുള്ള ഫലസൂചനകളിൽ സെർച്ചിപ് മണ്ഡലത്തിൽ സെഡ്പിഎം മുഖ്യമന്ത്രി സ്ഥാനാർഥി ലാൽദുഹോമ വിജയിച്ചിട്ടുണ്ട് .
മിസോറം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി. ഉപമുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി ആർ. ലാൽതംഗ്ലിയാനയും പരാജയപ്പെട്ടു. സൗത്ത് തുയ്പുയ് സീറ്റിൽ സെഡ്പിഎമ്മിന്റെ ജെജെ ലാൽപെഖ്ലുവയോട് 135 വോട്ടിനാണ് ലാൽതംഗ്ലിയാന അടിയറവുപറഞ്ഞത്.നിലവിൽ 26 സീറ്റുകളുമായി സെഡ്പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റിൽ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എംഎന്‍എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെഡ്പിഎം വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.