എറണാകുളം; മുന്‍ ഐഎഎസ് ഓഫീസറും ഇന്ത്യാ ഗവണ്മെന്റ് സെക്രട്ടറിയും ഇന്ത്യന്‍ പ്രസിഡന്റിന്റെ സെക്രട്ടറിയുമായിരുന്ന ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് (73) അന്തരിച്ചു. നിലവില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന്റെ ചെയര്‍മാനാണ്. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷനില്‍ അംഗമായിരുന്നു. പെട്രോളിയം മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി, ഗുജറാത്ത് ഗവണ്മെന്റ് നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറി, വാണിജ്യ മന്ത്രാലയത്തില്‍ സ്പെഷ്യല്‍ സെക്രട്ടറി, ടൂറിസം മന്ത്രാലയം സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ല്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ആയിരുന്നു.
ഗുജറാത്ത് കേഡറിലെ 1973 ബാച്ചുകാരനാണ്.
Trending
- ജില്ല ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക് എൽവിൻ ഫെർണാണ്ടസ്
- കെ എൽ സി എ വരാപ്പുഴ അതിരൂപത ഒത്തു വാസം സംഘടിപ്പിച്ചു
- ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു
- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’

