ദൽഹി :ദക്ഷിണേന്ത്യ തങ്ങൾക്ക് ബാലികേറാ മലയാണെന്ന തിരിച്ചറിവ് നൽകി തെലുങ്കാന കോൺഗ്രസ്സ് പിടിച്ചെടുത്ത് എങ്കിലും നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്, ബിജെപിയുടെ ആത്മവിശ്വാസം വര്ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന രണ്ടു സംസ്ഥാനങ്ങളില് നിന്നും കോണ്ഗ്രസിൽ നിന്നും അവർ അധികാരം തിരിച്ചുപിടിച്ചു . ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതി എന്ന പ്രാദേശിക പാര്ട്ടിയെ ഭാരത് രാഷ്ട്ര സമിതി എന്ന് പുനര്നാമകരണം ചെയ്ത് ദേശീയ തലത്തില് അടിസ്ഥാനം ഉറപ്പിക്കാന് ശ്രമിച്ച കെ.ചന്ദ്രശേഖര് റാവുവിന്റെ സ്വപ്നങ്ങൾക്കും കനത്ത പ്രഹരം .ദക്ഷിണേന്ത്യയില് കര്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും തിരിച്ചുപിടിച്ച കോണ്ഗ്രസിന് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില് ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് ആധിപത്യം ഉറപ്പിക്കാനാവും എന്നത് ഒരു പ്രതീക്ഷ തന്നെയാണ്.
രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്ഗ്രസിന്റെ അടിതെത്തി . വേട്ടെണ്ണലിന്റെ തുടക്കത്തില് മുന്നില് നിന്നിരുന്ന കോണ്ഗ്രസ് വേട്ടെണ്ണല് നിര്ണായകമായ മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള് പിന്നിലേക്ക് പോവുകയായിരുന്നു.
രാജസ്ഥാനില് ഭരണവിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസത്തെ കാറ്റില്പറത്തിയ ജനവിധിയാണ് പുറത്തുവന്നത് .
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്സ്റ്റൈന്
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള് പണിയാം
- ജലഹൃദയം തൊട്ട പെണ്കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

