എറണാകുളം: ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജനജാഗരം ബോധന പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മൂന്നുമണിക്ക് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി അസോ. ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ എന്നിവര്‍ സംസാരിക്കും.2023-ലെ കെആര്‍എല്‍സിസി അവാര്‍ഡുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും.
ഉച്ചക്ക് 2.30 ന് നടക്കുന്ന വരാപ്പുഴ അതിരൂപത ജനജാഗരത്തിന്റെ പൊതുസമ്മേളനം അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്യും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വിവിധ തലങ്ങളില്‍ സമുദായം അഭിമുഖീകരിക്കുന്ന ജനസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍
വിവിധ സംഘടനാ നേതാക്കള്‍ അവതരിപ്പിക്കും. വരാപ്പുഴ അതിരൂപതാ രാഷ്ട്രീയകാര്യ സമിതി ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ മോഡറേറ്റര്‍ ആയിരിക്കും. അതിരൂപത മിനിസ്ട്രി ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. യേശുദാസ് പഴമ്പിള്ളി സ്വാഗതവും അല്മായ കമ്മീഷന് ഡയറക്ടര്‍ ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍ നന്ദിയും പറയും.
പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും’ എന്നതാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ലത്തീന്‍ സമൂഹത്തിന്റെ ശക്തികരണത്തിനായി സമുദായംഗങ്ങളെ ജാഗരൂകരാക്കുകയാണ് ജനജാഗര പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രാഗല്ഭ്യം തെളിയിച്ച പതിനൊന്ന് പ്രതിഭകളെയാണ് സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിച്ച് ആദരിക്കുന്നത്. കോഴിക്കോട് മേയറും കെഎല്‍സിഎയുടെ സംസ്ഥാന പ്രസിഡന്റും ആയിരുന്ന അഡ്വ. സി.ജെ റോബിന് ഗുരുശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും. പി.എഫ് മാത്യൂസ്, റെക്സ് ഐസക്, ഫാ. സേവ്യര്‍ കുടിയാംശേരി, ഷാര്‍ബിന്‍ സന്ധ്യാവ്, ജോയി സെബാസ്റ്റ്യന്‍, ഡോ. ഐറിസ് കൊയിലിയോ, ബ്രദര്‍ ജോയി പുതിയവീട്ടില്‍, ഷീജ റൂഫസ്, സജിവ് ബി എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.