കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.അതേസമയം ,ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് കൊല്ലം റൂറൽ പൊലീസ്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്.
Trending
- സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ
- ഫ്രാൻസിസ്കൻ ദിനാഘോഷം സംഘടിപ്പിച്ചു
- വാക്കുകളിലൂടെ ക്രിസ്തുവിനെ തേടിയ വിശുദ്ധ ജെറോം
- കത്തോലിക്കാ വിശ്വാസ ജീവിതംഒരു ദൈവശാസ്ത്ര വീക്ഷണം
- ഇടത്തരക്കാര്‍ക്ക് ഇടമില്ലാത്ത ആശുപത്രികള്‍
- ലഹരിക്കെതിരെ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി
- ഫാ. ബിനു തോമസ് തുപ്പാശ്ശേരിക്ക് പുതിയ ചുമതലകൾ
- ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ രക്തദാന ക്യാമ്പുമായി ബെൻസിഗർ ആശുപത്രി

