മലപ്പുറം: നവകേരള സദസ്സ് ഇന്ന് മുതൽ മലപ്പുറം ജില്ലയിൽ പര്യടനം നടത്തും. നാല് ദിവസങ്ങളിലായി 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പടെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികൾ. 28 ന് തിരൂരിൽ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകർ വലിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങൾ ഉയർത്താനാണ് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകള് ഒരുങ്ങുന്നത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ ലീഗ് നേതാക്കളുടെയും അംഗങ്ങളുടെയും പ്രാതിനിധ്യം നവകേരള സദസ്സിൽ ഉണ്ടാകുമോ എന്നും ജനങ്ങളിൽ ആകാംഷയുണ്ട് .അതേസമയം ,നവ കേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്-ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുൻ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻറുമായ എൻ അബൂബക്കർ, താമരശേരിയിൽ നവ കേരള സദസ്സിൽ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യുകെ ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല് മ്യൂസിക് അവാഡുകൾ നേടി ‘സര്വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ്
- ആ കോക് ടെയ്ലില് മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്ക്കല്ലേ ‘സാപിയന്സ്’