തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കടുത്തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ബുധനാഴ്ചയോടെ ഇത് തീവ്രന്യൂനമർദ്ദമാകുമെന്നും അറിയിപ്പിലുണ്ട് .ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അഞ്ച് ദിവസങ്ങൾക്കകം കേരളത്തിൽ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. ന്യൂനമർദ്ദം തീവ്രമായാൽ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
തെക്കൻ ആൻഡമാൻ കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ചൊവാഴ്ചയോടെ ശക്തിപ്രാപിക്കും. നവംബർ 29 ആകുമ്പോൾ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട് .മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.