തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ (36) അവയവങ്ങൾ ദാനം ചെയ്തു. ആറ് പേർക്ക് പുതുജീവിതം നൽകിയാണ് തമിഴ്നാട് സ്വദേശി സെൽവിൻ യാത്രയായത്. ഹൃദയവും വൃക്കയും പാൻക്രിയാസും ഹെലികോപ്ടർ വഴി അല്പസമയത്തിനകം എറണാകുളത്തേക്ക് എത്തിക്കും. കണ്ണുകളും ദാനം ചെയ്തു.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഹൃദയം ലിസി ആശുപത്രിയിലും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലുമാണ് നൽകുന്നത്. കൊച്ചിയിലെ ഹെലിപാഡിൽ നിന്ന് ആശുപത്രികളിലേക്ക് റോഡ് മാർഗം തിരിക്കും. ഇതിനായി ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.കായംകുളം സ്വദേശിയായ ഹരിനാരായണന് (16) വേണ്ടിയാണ് ഹൃദയം നൽകുന്നത്. തമിഴ്നാട്ടിലെ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു സെൽവിൻ. ഇന്നലെയാണ് തിരുവനന്തപുരത്തുവച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
Trending
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’
- എനിക്ക് ദാഹിക്കുന്നു
- എമിലിയ പെരെസ് ഒരു ട്രാന്‍സ് സ്റ്റോറി
- കുഞ്ഞുങ്ങളെ ഉറക്കാനുള്ള സംഗീതം
- വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു;എതിർത്ത് പ്രതിപക്ഷം
- മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിക്കണം- ബിഷപ് ഡോ. അലക്സ് വടക്കുംതല