കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 46 വിദ്യാർഥികൾക്കു പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ഓഡിറ്റോറിയത്തിന് പുറത്തുണ്ടായിരുന്നവർ അകത്തേക്ക് ഇരച്ചുകയറുകയും അനിയന്ത്രിതമായി തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഗാനമേള നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് എത്തിയതാണ് അപകടത്തിനു കാരണമായത്.
Trending
- സാർവ്വദേശീയ മലയാള സാഹിത്യം
- സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- നൈജീരിയയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി
- വോട്ടു കൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ശുഭാംശു ശുക്ല നാളെ ഇന്ത്യയില്
- കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം: മിന്നല് പ്രളയവും മണ്ണിടിച്ചിലും, നാലു മരണം
- വാളയാറില് ലോറിയിലേക്ക് കാര് ഇടിച്ചുകയറി രണ്ട് മരണം
- വോട്ട് കൊള്ള: ഇന്ഡ്യാ സഖ്യത്തിന്റെ വോട്ട് അധികാര് യാത്രയ്ക്ക് ഇന്ന് ബിഹാറില് തുടക്കം