ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നു
. കുഞ്ചാക്കോ ബോബൻ ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ആണ് നായകൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും.ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ബിലാലിനുവേണ്ടി ഒരുമിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബിലാലിന് മുൻപ് മറ്റൊരു ചിത്രം ചെയ്യാൻ മമ്മൂട്ടിയും അമൽനീരദും തീരുമാനിക്കുകയായിരുന്നു. വൻവിജയം നേടിയ ഭീഷ്മപർവ്വത്തിനുശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്നത് ആരാധകർ ഉറ്റുനോക്കുന്നുണ്ട്.
പുതുവർഷത്തിൽ മമ്മൂട്ടിയുടെ മേജർ പ്രോജക്ടുകളിലൊന്നാണിത്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മമ്മൂട്ടി ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശുങ്കൽ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. ഇരുവരും രണ്ടാംവരവിൽ ഒന്നിച്ച ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ മൈക്കളിൾ എന്ന കഥാപാത്രം മാസും ക്ളാസും ചേർന്നതായിരുന്നു. മൂന്നാം അങ്കത്തിന് വീണ്ടും ഒരുങ്ങുന്നതിന്റെ ആവേശമാണ് ആരാധകർക്ക്. അതേസമയം കുഞ്ചാക്കോ ബോബൻ അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായാണ് ഒരുമിക്കുന്നത്.
Trending
- പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും
- ഫ്രാങ്കെന്‍സ്റ്റൈന്‍
- തദ്ദേശ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം
- മോണ്‍. ആന്റണി കാട്ടിപ്പറമ്പിലിന്റെ മെത്രാഭിഷേക ചടങ്ങുകള്ക്ക്ഒരുക്കങ്ങള് പുരോഗമിക്കുന്നു
- ഹാര്‍ട്ടറ്റാക്ക് ഭയപ്പെടാതെ ജീവിക്കാം
- സ്നേഹത്തിന്റെ ഭവനങ്ങള്‍ പണിയാം
- ജലഹൃദയം തൊട്ട പെണ്‍കുട്ടി
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ

