കൊച്ചി: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇഡിയുടെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പ്രത്യേക സിബിഐ കോടതി രണ്ടിൽ പ്രതികളെ എത്തിക്കും. ഇഡിയുടെ കസ്റ്റഡിയിൽവെച്ചുള്ള ചോദ്യം ചെയ്യൽ പൂർത്തിയായാൽ രണ്ട് പേരെയും ഇന്ന് തന്നെ റിമാൻഡ് ചെയ്തേക്കും. കരുവന്നൂർ മാതൃകയിലാണ് കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ക്രമരഹിതമായി വായ്പകൾ നൽകിയാണ് ഭാസുരാംഗൻ തട്ടിപ്പ് നടത്തിയത്.
നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
Trending
- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്മസ്ഥലയില് വീണ്ടും അസ്ഥിഭാഗങ്ങള് കണ്ടെത്തി
- ബ്രസീലിൽ തകര്ന്നുവീണ വിമാനത്തില് 200 കിലോ കൊക്കെയ്ൻ
- ഡോ: ബെനറ്റ് സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം
- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന് ഐ സൊ യു’
- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ