കേളകം : നവകേരള സദസ്സിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇരിട്ടിയിൽ എത്തിയ ഇന്നലെ രാവിലെ പത്തോടെ കേളകത്ത് മാവോയിസ്റ്റ് സംഘത്തെ കണ്ടുവെന്നു വിവരം. ഇരിട്ടിയിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് കേളകം .ഇവിടെ മലയോര ഹൈവേയ്ക്കു സമീപം മാവോയിസ്റ്റുകൾ എത്തിയതായാണ് അറിയുന്നത് . അഞ്ചംഗ സംഘത്തെ കണ്ടതായി പൊലീസിനെ അറിയിച്ചത് ബാവലിപ്പുഴയോരത്ത് പച്ചമരുന്ന് തിരയാൻ പോയ വീട്ടമ്മയാണ് . വൈകിട്ട് അഞ്ചോടെ ഇത്തരമൊരു സംഘത്തെ കണ്ടതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് ഇതേത്തുടർന്ന് പൊലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
ഇരിട്ടിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പോയ നെടുംപോയിൽ – മാനന്തവാടി റോഡിൽനിന്ന് 5 കിലോമീറ്റർ ദൂരത്താണ് മാവോയിസ്റ്റുകളെ കണ്ടുവെന്നു പറയുന്ന സ്ഥലം. സൈനികർ ധരിക്കുന്നതരം പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് മാവോയിസ്റ്റുകൾ ധരിച്ചിരുന്നത്.
Trending
- 108 ന്റെ നിറവിൽ ആശംസകളുമായി സ്വന്തം വികാരി
- സുശീല കര്ക്കി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയം; 142രാജ്യങ്ങളുടെ പിന്തുണ
- ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് മരണം
- ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല’
- ‘കോണ്ഗ്രസ് നേതാക്കള് ചതിച്ചു’, ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
- രാഹുലിനെതിരായ നടപടി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ്
- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല