സാവോ പോളോ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറുടെയും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി റിപ്പോർട്ട് . സാവോ പോളോയിലെ വസതിയിൽ നിന്നാണ് ആയുധധാരികളായ മൂന്നംഗ ആക്രമി സംഘം കുഞ്ഞിനെ കവരാൻ ശ്രമിച്ചത് . ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷം അക്രമികള്‍ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും വീട്ടില്‍ ബ്രൂണയും കുഞ്ഞും ഇല്ലെന്ന് മനസിലായതോടെ വീട് കൊള്ളയടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു.
സംഭവവത്തിൽ 20കാരനായ ഒരാളെ അറസ്റ്റ് ചെയ്തെന്ന് സാവോ പോളോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമനെ തിരിച്ചറിഞ്ഞുവെന്നും മൂന്നാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Trending
- ബ്രസീലിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
- ജർമ്മനിയിൽ ആദ്യമായി ഒരു മലയാളി ബിഷപ്പ്
- സമാധാനത്തിന് ആഖ്വാനം ചെയ്ത്, പാപ്പാ തുർക്കിയിൽ
- തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി
- പാപ്പാ ആദ്യ സന്ദർശനത്തിനായ് തുർക്കിയിലേക്ക്
- കൊല്ലം ജില്ലയിൽ ‘സാഹിതി പുരസ്കാരം’ കടയ്ക്കൽ സ്കൂളിന്
- ഐ ബി വിളിക്കുന്നു: അനേകം തൊഴിലവസരങ്ങൾ
- 2025ന്റെ തിരഞ്ഞടുപ്പ് കാലത്ത്

