തിരുവനന്തപുരം: പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2024-25 വാർഷിക പദ്ധതി തയാറാക്കുന്നത് നേരത്തെയാക്കാൻ തദ്ദേശവകുപ്പ് നിർദേശം. 2024 ജനുവരിയിൽ തന്നെ പദ്ധതികൾ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്ന പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശവകുപ്പ് ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങൾ കരട് പദ്ധതി നിർദേശങ്ങൾ ഡിസംബർ 22നകം പൂർത്തിയാക്കണം. വാർഷിക പദ്ധതി പ്രവർത്തനം ഈയാഴ്ച തുടങ്ങണം. ഇതിനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു.