ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പുവയ്ക്കാതെ കാലതാമസം വരുത്തുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സർക്കാർ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.
പഞ്ചാബ്,തെലങ്കാന സർക്കാരുകൾ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ നിന്ന് ഗവർണർമാർക്കെതിരേ രൂക്ഷ പരാമർശമുണ്ടായ സാഹചര്യത്തിൽ ഇന്നത്തെ ഹർജി സവിശേഷ ശ്രദ്ധ ആകർഷിക്കുന്നുണ്ട് .
ഗവർണറർക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും ഹാജരാകും.
രണ്ട് വർഷം പിന്നിട്ട മൂന്ന് ബില്ലുകളടക്കം എട്ടെണ്ണത്തിൽ സത്വര തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. കഴിയാവുന്നത്ര വേഗത്തിൽ തീരുമാനമെടുക്കണമെന്ന ഭരണഘടന അനുച്ഛേദം 200ലെ വ്യവസ്ഥ പാലിക്കപ്പെടണമെന്നും ബില്ലുകൾ എത്രകാലം ഗവർണർക്ക് കൈവശം വയ്ക്കാമെന്നതിൽ വ്യക്തതയുണ്ടാകണമെന്നും ഹർജിയിലുണ്ട് .
തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.
കോടതി വിമർശനത്തെ തുടർന്ന്, പിടിച്ചു വച്ചിരുന്ന 10 ബില്ലുകൾ തമിഴ്നാട് ഗവർണർ സർക്കാരിന് തിരിച്ചയച്ചിരുന്നു. എന്നാൽ, ശനിയാഴ്ച് പ്രത്യേക നിയമസഭാസമ്മേളനം ചേർന്ന് ബില്ലുകൾ വീണ്ടും പാസാക്കി ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ് ഗവർണറുടെ മനോഭാവം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് തമിഴ്നാട് സർക്കാരിൻറെ തീരുമാനം.
Trending
- സമരപ്പന്തലിൽ മാജിക്കുമായി മജീഷ്യൻ ഡോ. ജോൺ മാമ്പിള്ളി
- ഇനിയൊരു മുനമ്പം ആവർത്തിക്കരുത്-ബിഷപ്പ് പോളി കണ്ണൂക്കാടൻ
- മുനമ്പം മുഖ്യപ്രതി സർക്കാരാണ്- പി.വി അൻവർ
- പാവപ്പെട്ടവര്ക്കുവേണ്ടിയുള്ള പ്രവര്ത്തനമാണ് ഈശ്വരസേവനം-ഗവര്ണര് ശ്രീധരന് പിള്ള
- ഷാരോണ് കൊലക്കേസ്: ഗ്രീഷ്മയ്ക്ക് വധശിക്ഷ
- ട്രംപിൻ്റെ രണ്ടാമൂഴം ഇന്ന്
- ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്
- മുനമ്പം കടപ്പുറം പള്ളി അങ്കണത്തിൽ രാപ്പകൽ സമരം ഇന്ന്